Trading

ഓഹരി വിപണി ഇന്ന് തകര്‍ച്ചയോടെ അവസാനിച്ചു

നിരാശജനകമായ ബജറ്റ് മൂലം വിപണിയില്‍ ഇന്ന് കനത്ത വില്‍പ്പനയുണ്ടായി. ആദായ നികുതി വര്‍ധന, എന്‍ബിഎഫ്‌സി മേഖല പ്രതീക്ഷിക്കുന്ന സഹായം ഉണ്ടായില്ല എന്നിവ മൂലം വിപണിയില്‍ നിക്ഷേപകര്‍ വില്‍പ്പന നടത്താന്‍ കാരണമായി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 394.67 പോയിന്റ് താഴ്ന്ന് 39,513.39 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 135.60 പോയിന്റ് താഴ്ന്ന്  11,811.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 

ഇന്‍ഡ്യുള്‍സ് എച്ച്എസ്ജി (3.34%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (2.64%), കോട്ടക് മഹീന്ദ്രാ ബാങ്ക് (1.30%), എസ്ബഐ (0.88%), ഐടിസി (0.65%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്. 

എന്നാല്‍ പല കമ്പനികളുടെ ഓഹരികളും ഇന്ന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.  യെസ് ബാങ്ക് (-8.42%), എന്‍ടിപിസി (-4.84%), യുപിഎല്‍ (-4.66%), എം&എം(-4.48%), വേദാന്ത (-4.33%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം രേഖപ്പെടുത്തിയത്. 

അതേസമയം  വ്യാപാരത്തിലെ ചില ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ വലിയ ഇടപടുകള്‍ നടന്നു. യെസ് ബാങ്ക് (1,943.73), എസ്ബിഐ (1,112.36), ഐടിസി (1,035.26), ടിസിഎസ് (884.21), യുപിഎല്‍ (802.81) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് വലിയ ഇടപടുകള്‍ നടന്നത്.

 

News Desk
Author

Related Articles