Trading

ഓഹരി വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല; സെന്‍സെക്‌സ് 26.87 പോയിന്റ് താഴ്ന്നും നിഫ്റ്റി 1.8 പോയിന്റ് ഉയര്‍ന്നും ക്‌ളോസ് ചെയ്തു

സെന്‍സെക്സ് 26.87 പോയിന്റ് ഇടിഞ്ഞ് 35871.48 ലും നിഫ്റ്റി 1.80 പോയിന്റ് ഉയര്‍ന്ന് 10791.70 ലും ക്ലോസ് ചെയ്തു. 1602 ഓഹരികള്‍ മെച്ചപ്പെടുത്തി, 906 ഓഹരികള്‍ നഷ്ടം, 148 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.

ഐഒസി(4.65%), എച്ച്പിസിഎല്‍(3.59%), യെസ് ബാങ്ക്(3.18%), ജെഎസ്ഡബ്ല്യു സ്റ്റീല്‍(3.18%), വേദാന്ത(3.07%), എന്നീ കമ്പനികളുടെ ഓഹരിയിലാണ് നേട്ടമുണ്ടായിട്ടുള്ളത്. 

അതേസമയം കോടക് മഹീന്ദ്ര ബാങ്ക്(3.98%), ഗെയില്‍(1.37%), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (1.17%), എച്ച്ഡിഎഫ്സി ബാങ്ക്(1.16%), സിപ്ല (0.77%) എന്നീ കമ്പനികളുടെ ഓഹരിയില്‍ നഷ്ടമുണ്ടായി. 

ചില കമ്പനികളുടെ ഓഹരിയില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. കൊട്ടക് മഹീന്ദ്ര(10,381.02), യെസ് ബാങ്ക്(1,139.52), റിലയന്‍സ്(1,079.03), ആക്സിസ് ബാങ്ക്(689.57), മാരുതി സുസുക്കി(528.48) എന്നീ കമ്പനികളിലാണ് കൂടുതല്‍ ഓഹരി ഇടപാടുകള്‍ നടന്നത്.

 

Author

Related Articles