തുടര്‍ച്ചയായ മൂന്നാം ദിനവും വിപണി ആശ്വാസത്തില്‍; പുതിയ ഉയരം കുറിച്ച് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു
മുംബൈ: ബജറ്റിനുശേഷമുള്ള മൂന്നുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തോടെ പുതിയ ഉയരം കുറിച്ച് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേട്ടവുംകൂടിയായപ്പോള്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി. സെന്‍സെക്സ് 458.03 പോയിന്റ് ഉയര്‍ന്ന് 50,255.75ലും നിഫ്റ്റി 142.10 പോയിന്റ് നേട്ടത്തില്‍ 14,790ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1752 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1189 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികള്‍ക്ക് മാറ്റമില്ല.
വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്സ് 600 പോയന്റ് ഉയര്‍ന്ന് 50,408ലും നിഫ്റ്റി 14,839ലുമെത്തിയിരുന്നു. വൈകാതെ നിഫ്റ്റി 15,000 മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, അള്‍ട്രടെക് സിമെന്റ്, മാരുതി സുസുകി, ഐടിസി, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഉപഭോക്തൃ ഉത്പന്നമേഖലയൊഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ഫാര്‍മ, പൊതുമേഖല ബാങ്ക് സൂചികകള്‍ റണ്ടുശതമാനത്തോളം ഉയര്‍ന്നു. വാഹനം, ലോഹം, ഊര്‍ജം എന്നീ സൂചികകള്‍ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍