Trading

ഓഹരി വിപണിയിലെ തുടര്‍ച്ചയായി മുന്നേറ്റത്തിന് ഇന്ന് വിരാമം

മുംബൈ: മൂന്ന് ദിവസം തുടര്‍ച്ചയായി മുന്നേറിയ ഇന്ത്യന്‍ ഓഹരി വിപണികളുടെ കുതിപ്പിന് ഇന്ന് വിരാമം. നിഫ്റ്റി 17600 ന് താഴേക്ക് പോയി. കാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി, ഐടി, ഓയില്‍ ആന്റ് ഗ്യാസ് ഓഹരികളില്‍ ഇന്നുണ്ടായ വിലയിടിവാണ് ഓഹരി സൂചികകളെ താഴേക്ക് വലിച്ചത്. സെന്‍സെക്‌സ് 770.31 പോയിന്റ് ഇടിഞ്ഞു. 1.29 ശതമാനമായിരുന്നു ഇടിവ്. 58788.02 ലാണ് സെന്‍സെക്‌സ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഇന്ന് 17560.20 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 219.80 പോയിന്റാണ് ഓഹരി വിപണിയില്‍ ഇന്ന് നിഫ്റ്റി നേരിട്ട ഇടിവ്. 1.24 ശതമാനം വരുമിത്.

ഇന്ന് നിഫ്റ്റിയിലെ 1663 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1602 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 81 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല. ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ഡിവൈസ് ലാബ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികളാണ് ഇന്ന് തിരിച്ചടി നേരിട്ട പ്രമുഖ കമ്പനികള്‍. എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാസിം ഇന്റസ്ട്രീസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ മുന്നേറി.,

ഓയില്‍ ആന്റ് ഗ്യാസ്, ഐടി, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നീ മേഖലകളിലെ ഓഹരികള്‍ ഇന്ന് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ പിന്നോട്ട് പോയി. ഓട്ടോ ഓഹരികള്‍ ഒഴികെ മറ്റെല്ലാ സെക്ടറുകളിലും ഇന്ന് ഇടിവുണ്ടായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.9 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചികയില്‍ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

Author

Related Articles