Trading

റെക്കോഡ് നേട്ടത്തോടെ ഓഹരി വിപണി

മുംബൈ: നിക്ഷേപകരുടെ വാങ്ങല്‍ താല്‍പര്യം ഓഹരി വിപണിയെ റെക്കോഡ് കീഴടക്കാന്‍ സഹായിച്ചു. ഫാര്‍മ, ഐടി, എഫ്എംസിജി, ധനകാര്യ ഓഹരികള്‍ ഉള്‍പ്പടെയുള്ളവ മികവുകാട്ടി. ദിനവ്യാപാരത്തിനിടെ സെന്‍സെക്സ് 53,887 നിലവാരം വരെ ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 16,146ലുമെത്തി. പ്രധാന സൂചികകളോടൊപ്പം മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികളും കുതിച്ചു. ഒടുവില്‍ സെന്‍സെക്സ് 873 പോയിന്റ് നേട്ടത്തില്‍ 53,823.36ലും നിഫ്റ്റി 246 പോയിന്റ് ഉയര്‍ന്ന് 16,130ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രതീക്ഷിച്ചതിലും മികച്ച കോര്‍പറേറ്റ് ഫലങ്ങളും ജിഎസ്ടി വരുമാനത്തിലെ വര്‍ധനവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി. അപ്രതീക്ഷിതമായിരുന്നു പിന്നെ വിപണിയിലെ കുതിപ്പ്. ബിഎസ്ഇയിലെ കണക്കുപ്രകാരം 2.37 ലക്ഷംകോടി രൂപയുടെ വര്‍ധനവാണ് നിക്ഷേപകരുടെ ആസ്തിയിലുണ്ടായത്. ടൈറ്റാന്‍, എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ, ആക്സിസ് ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ, അള്‍ട്രടെക് സിമെന്റ്സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്.

Author

Related Articles