തുടര്‍ച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍
മുംബൈ: ഡിസംബര്‍ പാദത്തിലെ എസ്ബിഐയുടെ മികച്ച പ്രവര്‍ത്തനഫലവും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതും ഓഹരി വിപണി ആഘോഷമാക്കി. ലാഭമെടുപ്പില്‍ സൂചികകളില്‍ കനത്ത ചാഞ്ചാട്ടമുണ്ടായെങ്കിലും വിപണി പിടിച്ചുനിന്നു. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
വ്യാപാരത്തിനിടെ സെന്‍സെക്സ് 51,000കടന്നു. നിഫ്റ്റി 15,000വും. ഒടുവില്‍ 117.34 പോയന്റ് നേട്ടത്തില്‍ 50,731.63ലാണ് സെന്‍സെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റി 28.60 പോയന്റ് ഉയര്‍ന്ന് 14,924.30ലിലുമെത്തി. ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1637 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല.
എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഡിവീസ് ലാബ്, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല സൂചിക 3.6ശതമാനം ഉയര്‍ന്നു. ഫാര്‍മ ഒരുശതമാനവും നേട്ടമുണ്ടാക്കി. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി എന്നീ സൂചികകള്‍ വില്പന സമ്മര്‍ദം നേരിട്ടു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍