Trading

ഓഹരി സൂചികകള്‍ നേട്ടത്തില്‍; നിഫ്റ്റി 11,500ന് മുകളില്‍

മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,500ന് മുകളിലെത്തി. സെന്‍സെക്സ് 276.65 പോയന്റ് നേട്ടത്തില്‍ 38,973.70ലും നിഫ്റ്റി 86.40 പോയന്റ് ഉയര്‍ന്ന് 11,503.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1461 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1213 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികള്‍ക്ക് മാറ്റമില്ല. ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിന്‍സര്‍വ്, ഗെയില്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐടി, ഫാര്‍മ, എഫ്എംസിജി, ബാങ്കിങ് ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമായിരുന്നു. അതേസമയം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടം നേരിട്ടു.

Author

Related Articles