മികച്ച നേട്ടത്തിലേക്കു കുതിച്ച് സൂചികകള്‍; നിഫ്റ്റി വീണ്ടും 17,800 മറികടന്നു
മുംബൈ: തുടക്കത്തിലെ നഷ്ടത്തില്‍ നിന്ന് മികച്ച നേട്ടത്തിലേക്കു കുതിച്ച് സൂചികകള്‍. നിഫ്റ്റി വീണ്ടും 17,800 മറികടന്നു. വ്യാപാര ആഴ്ചയില്‍ രണ്ടാമത്തെ ദിവസവും വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 445.56 പേയന്റ് ഉയര്‍ന്ന് 59,744.88 ലും നിഫ്റ്റി 131 പോയന്റ് നേട്ടത്തില്‍ 17,822.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഹിന്‍ഡാല്‍കോ, ശ്രീ സിമന്റ്‌സ്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എനര്‍ജി, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ 1-3 ശതമാനം ഉയര്‍ന്നു. റിയല്‍റ്റി, ഫാര്‍മ, പൊതുമേഖലബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപ താല്‍പര്യം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനവും സ്മോള്‍ ക്യാപ് 0.7ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍