Trading

സെന്‍സക്സ് ഇടിഞ്ഞു; 60,000ന് താഴെയെത്തി

മുംബൈ: സെന്‍സക്സ് വ്യാപാരത്തുടക്കത്തില്‍ 480 പോയിന്റ് ഇടിഞ്ഞ് 60,000ന് താഴെയെത്തി. ആഗോള വിപണിയിലെ മോശം പ്രവണതകള്‍ക്കിടയില്‍  ബാങ്കിംഗ്, ധനകാര്യ ഓഹരികളും ഇടിവിലാണ്. സെന്‍സക്സ് 481.86 പോയിന്റ് താഴ്ന്ന് 59,694.64 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും 138.25 പോയിന്റ് ഇടിഞ്ഞ് 17,819.15ല്‍ എത്തി.

എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, എംആന്‍ഡ്എം, ആക്സിസ് ബാങ്ക് എന്നിവയാണ് വ്യാപരത്തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരികള്‍. എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, അള്‍ട്രടെക് സിമന്റ് എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി. ഇന്നലെ സെന്‍സക്സ് 435.24 പോയിന്റ് താഴ്ന്ന് 60,176.50-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 96 പോയിന്റ് താഴ്ന്ന് 17,957.40 പോയിന്റിലും. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.22 ശതമാനം ഉയര്‍ന്ന് 106.75 ഡോളറായി.

ഏഷ്യന്‍ ഓഹരിവിപണികളായ ഷാങ്ഹായ്, ഹോംകോംഗ്, ടോക്കിയോ, സിയോള്‍ എന്നിവയില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ സൂചികകളും താഴ്ച്ചയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം വിപുലീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. നിക്ഷേപകര്‍ റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയുടെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. റിലയന്‍സ് സെക്യൂരിറ്റീസ് റിസര്‍ച്ച് മേധാവി മിതുല്‍ ഷാ പറഞ്ഞു. ചൊവ്വാഴ്ച വിദേശ  നിക്ഷേപകര്‍ 374.89 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

Author

Related Articles