തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ നഷ്ടം തുടരുന്നു
തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ നഷ്ടം തുടരുന്നു. ഇതോടെ മൂന്ന് ദിവസത്തില്‍ 7 ലക്ഷം കോടിയോളം രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായി. രണ്ടാഴ്ചയ്ക്കിടെ നേരിടുന്ന വന്‍ തകര്‍ച്ചയാണ് ഇന്ന് വിപണികളില്‍ ദൃശ്യമായത്. സെന്‍സെക്സ് 1,000 പോയിന്റിലേറെയും നിഫ്റ്റി 300-ലേറെ പോയിന്റും ഇടിഞ്ഞു. ഇതോടെ നിര്‍ണായകമായ നിലവാരങ്ങളും പ്രധാന സൂചികകള്‍ക്ക് നഷ്ടമായി.
വിവിധ ആഗോള, ആഭ്യന്തര ഘടകങ്ങളാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 302 പോയിന്റ് നഷ്ടത്തില്‍ 17,213ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 1,023 പോയിന്റ് ഇടിഞ്ഞ് 57,621ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 793 പോയിന്റ് നഷ്ടത്തോടെ 37,995ലും വ്യാപാരം അവസാനിപ്പിച്ചു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍