ഓഹരി വിപണിയില്‍ ഇന്ന് തകര്‍ച്ച
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പോളിസി പ്രഖ്യാപിക്കാനിരിക്കെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്സ് 575.46 പോയിന്റ് ഇടിഞ്ഞ് 59034.95 പോയിന്റിലും നിഫ്റ്റി 168.20 പോയിന്റ് ഇടിഞ്ഞ് 17639.50 പോയിന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച പ്രകടനം നടത്തിയ മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ് ഓഹരികളാണ് ഇന്ന് വലിയ നഷ്ടമുണ്ടാക്കിയത്.
1678 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1644 ഓഹരികളുടെ വിലയിടിഞ്ഞു. 102 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അദാനി പോര്‍ട്ട്സ്, ടൈറ്റന്‍ കമ്പനി, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഒഎന്‍ജിസി തുടങ്ങിയവ വിലയിടിഞ്ഞ ഓഹരികളില്‍ പെടുന്നു. ആക്സിസ് ബാങ്ക്, ഡിവിസ് ലാബ്സ്, എച്ച് യു എല്‍, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി. ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകളിലും ഇടിവുണ്ടായി.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍