Trading

ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു

മുംബൈ: സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 567.98 പോയിന്റ് താഴ്ന്ന് 55,107.34ലും നിഫ്റ്റി 153.20 പോയിന്റ് നഷ്ടത്തില്‍ 16,416.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആര്‍ബിഐയുടെ പണവായ്പാനയ സമതി തീരുമാനം പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്. സര്‍ക്കാര്‍ കടപ്പത്ര ആദായം 0.4 ശതമാനം ഉയര്‍ന്ന് 7.53ല്‍ ക്ലോസ് ചെയ്തു.

ഉപഭോക്തൃ ഉത്പന്നം, റിയാല്‍റ്റി, ഐടി, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും സമ്മര്‍ദംനേരിട്ടത്. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ടൈറ്റാന്‍, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.80 ശതമാനത്തോളം താഴ്ന്നു.

Author

Related Articles