തളര്‍ച്ചയില്‍ നിന്നുയര്‍ന്ന് സൂചികകള്‍; നിഫ്റ്റി 15,000 നിലവാരത്തില്‍
മുംബൈ: തുടക്കത്തിലെ തളര്‍ച്ചയില്‍ നിന്നുയര്‍ന്ന് സൂചികകള്‍. സെന്‍സെക്സ് 193.58 പോയിന്റ് ഉയര്‍ന്ന് 53,054.76ലും നിഫ്റ്റി 61.40 പോയിന്റ് നേട്ടത്തില്‍ 15,879.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലിനെക്കൂടാതെ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ, യുപിഎല്‍ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടൈറ്റാന്‍ കമ്പനി, ഒഎന്‍ജിസി, മാരുതി സുസുകി, എസ്ബിഐ ലൈഫ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
റിയാല്‍റ്റി, മെറ്റല്‍ സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം ഓഹരികള്‍ സമ്മര്‍ദം നേരിട്ടു. രൂപയുടെ മൂല്യത്തില്‍ നേരിയ നഷ്ടമുണ്ടായി. ഡോറളിനെതിരെ രൂപയുടെ മൂല്യം 74.61 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍