മികച്ച നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു
മുംബൈ: വിപണിയില്‍ ബജറ്റിനു ശേഷമുണ്ടായ റാലി തുടരുന്നു. ആറാമത്തെ ദിവസവും മികച്ച നേട്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഐടി ഓഹരികളാണ് തിങ്കളാഴ്ചയിലെ നേട്ടത്തിനുപിന്നില്‍. സെന്‍സെക്സ് 617.14 പോയിന്റ് നേട്ടത്തില്‍ 51,348.77ലും നിഫ്റ്റി 191.50 പോയിന്റ് ഉയര്‍ന്ന് 15,115.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ്ചെയ്ത ഓഹരികളുടെ മൂല്യം 203 ലക്ഷം കോടിയായി.
1689 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1284 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 188 ഓഹരികള്‍ക്ക് മാറ്റമില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര, ഡിവീസ് ലാബ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എഫ്എംസിജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. വാഹനം, ലോഹം സൂചികകള്‍ മൂന്നുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒന്നര ശതമാനത്തോളം നേട്ടമുണ്ടാക്കുകയും ചെയ്തു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍