നേട്ടത്തിന് വിരാമമിട്ട് ഓഹരി വിപണി; നിഫ്റ്റി 17,400ന് താഴെയെത്തി
മുംബൈ: മൂന്നുദിവസം തുടര്‍ന്ന നേട്ടത്തിന് വിരാമമിട്ട് വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,400ന് താഴെയെത്തി. സെന്‍സെക്സ് 773.11 പോയിന്റ് താഴ്ന്ന് 58,152.92ലും നിഫ്റ്റി 231 പോയിന്റ് നഷ്ടത്തില്‍ 17,374.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, റിയാല്‍റ്റി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍.
ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകളില്‍ വീണ്ടുംവര്‍ധനയുണ്ടയതാണ് ആഗോളതലത്തില്‍ വിപണികളെ ദുര്‍ബലമാക്കിയത്. അതോടെ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചു. ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ഐഒസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഐടി, റിയാല്‍റ്റി സൂചികകള്‍ രണ്ട് ശതമാനം വീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും രണ്ട് ശതമാനത്തോളം നഷ്ടം നേരിട്ടു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍