Trading

തുടര്‍ച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും സൂചികകള്‍ക്ക് നഷ്ടം

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും സൂചികകള്‍ക്ക് നേട്ടത്തിലെത്താനായില്ല. നിഫ്റ്റി 16,200ന് താഴെ ക്ലോസ്ചെയ്തു. പണപ്പെരുപ്പ നിരക്കും വ്യവസായ ഉത്പാദന ഡാറ്റയും ഈയാഴ്ച പുറത്തുവരാനിരിക്കെയാണ് വിപണിയില്‍ കനത്ത ചാഞ്ചാട്ടം. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ ഇന്നും ഇന്ത്യയിലേത് നാളെയുമാണ് പുറത്തുവിടുക.

സെന്‍സെക്സ് 276.46 പോയിന്റ് താഴ്ന്ന് 54,088.39ലും നിഫ്റ്റി 72.90 പോയിന്റ് നഷ്ടത്തില്‍ 16,167.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ശീ സിമെന്റ്സ്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സിപ്ല, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

സെക്ടറര്‍ സൂചികകള്‍ ബാങ്ക്, റിയാല്‍റ്റി എന്നിവ 0.5 ശതമാനത്തോളം ഉയര്‍ന്നു. ഐടി, ഓട്ടോ, എഫ്എംസിജി, ഫാര്‍മ, പവര്‍, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ സൂചികകല്‍ 0.5-1 ശതമാനം നഷ്ടേനേരിട്ടു. സ്മോള്‍ ക്യാപ് സൂചികയാണ് കൂടുതല്‍ തകര്‍ച്ച നേരിട്ടത്. 2.2 ശതമാനം ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയര്‍ന്ന് 77.23ലാണ് ക്ലോസ് ചെയ്തത്.

Author

Related Articles