Trading

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍; സെന്‍സെക്‌സ് 61000ത്തിന് മുകളില്‍

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 61000 ത്തിന് മുകളിലും, നിഫ്റ്റി 18200 ന് മുകളിലും ക്ലോസ് ചെയ്തു.  ബിഎസ്ഇ സെന്‍സെക്സ് 533 പോയിന്റ് ഉയര്‍ന്ന് 61150 ല്‍ എത്തി. നിഫ്റ്റി 0.87 ശതമാനം ഉയര്‍ന്ന് 18212.35 ല്‍ എത്തി.

മിഡ്ക്യാപ്, സ്മോള്‍ക്യാപ് ഓഹരികളും ഇന്ന് ഉയര്‍ന്നു. എം ആന്‍ഡ് എം, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടമുണ്ടാക്കിയവരില്‍ മുന്നിലെത്തി. ഇവര്‍ക്ക് പുറമെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. അതേസമയം ടൈറ്റാന്‍, ടിസിഎസ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികള്‍ താഴേക്ക് പോയി.

ഫാര്‍മ സെക്ടര്‍ മാത്രമാണ് ഇന്ന് തിരിച്ചടി നേരിട്ട സെക്ടര്‍. ഓട്ടോ, മെറ്റല്‍, റിയാലിറ്റി സെക്ടറുകള്‍ നേട്ടമുണ്ടാക്കി. മെറ്റല്‍, പവര്‍, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലെ നേട്ടം 0.7 മുതല്‍ ഒരു ശതമാനമാണ്.

Author

Related Articles