തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും ഓഹരി സൂചികകളില്‍ ഇടിവ്
തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 1158.08 പോയിന്റ് ഇടിഞ്ഞ് 52,930.31 പോയിന്റിലും നിഫ്റ്റി 359.10 പോയിന്റ് ഇടിഞ്ഞ് 15808 പോയിന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വര്‍ധിച്ചു വരുന്ന ഇന്ധനവില, യുദ്ധം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയ ആശങ്കകള്‍ക്കൊപ്പം ദുര്‍ബലമായ ആഗോള വിപണിയും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി.
747 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2542 ഓഹരികളുടെ വിലിയിടിഞ്ഞു. 84 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. അദാനി പോര്‍ട്ട്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് വിലിയിടിവുണ്ടായ പ്രമുഖ ഓഹരികള്‍. വിപ്രോ നേട്ടമുണ്ടാക്കി. സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. കാപിറ്റള്‍ ഗുഡ്സ്, ഓട്ടോ, ബാങ്ക്, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, പവര്‍, എഫ്എംസിജി, ഫാര്‍മ, റിയല്‍റ്റി സൂചികകള്‍ 1 മുതല്‍ 4 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍