സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ചാഞ്ചാട്ടത്തിനിടയില്‍ നാലാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 148.53 പോയിന്റ് നേട്ടത്തില്‍ 60,284.31ലും നിഫ്റ്റി 46 പോയിന്റ് ഉയര്‍ന്ന് 17,992ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രവര്‍ത്തനഫലങ്ങളിലെ പ്രതീക്ഷയേകാത്ത തുടക്കവും ആഗോള വിപണിയിലെ ദുര്‍ബലാവാസ്ഥയും സൂചികകളില്‍ പ്രതിഫലിച്ചെങ്കിലും പൊതുമേഖല ബാങ്ക്, ഉപഭോക്തൃ ഉത്പന്നം, ലോഹം, ഓട്ടോ മേഖലകളില്‍ തുടര്‍ച്ചയായുണ്ടായ വാങ്ങല്‍ താല്‍പര്യം അനുകൂലമായി.
ടൈറ്റന്‍ കമ്പനി, ബജാജ് ഓട്ടോ, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്സിഎല്‍ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ലൈഫ്, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയുംചെയ്തു. ഓട്ടോ, എഫ്എംസിജി, മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-3ശതമാനം ഉയര്‍ന്നു. ഐടിയാകട്ടെ ഒരുശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കുതിക്കുന്ന ഉത്പന്ന വിലയും ഊര്‍ജപ്രതിസന്ധിയുംമൂലം ആഗോള വിപണികളില്‍ ദുര്‍ബലാവസ്ഥ തുടരുകയാണ്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍