സാമ്പത്തിക പാക്കേജ് വിപണിയില്‍ പ്രതിഫലിച്ചില്ല; നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ധനമന്ത്രി നിര്‍മല സീതാരാമന്‍ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഓഹരി വിപണിയില്‍ അത് പ്രതിഫലിച്ചില്ല. എട്ടുദിവസത്തെ റാലിയ്ക്ക് താല്‍ക്കാലിക വിരാമമിട്ട് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 236.48 പോയന്റ് താഴ്ന്ന് 43,357.19ലും നിഫ്റ്റി 58.40 പോയന്റ് നഷ്ടത്തില്‍ 12,690.80ലുലമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1531 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1117 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികള്‍ക്ക് മാറ്റമില്ല. മിക്കവാറും സെക്ടറുകളിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്.
എസ്ബിഐ, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗ്രാസിം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ശ്രീ സിമെന്റ്സ്, ഹിന്‍ഡാല്‍കോ, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം സൂചികകളാണ് സമ്മര്‍ദംനേരിട്ടത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.5ശതമാനവും 1.2ശതമാനവും നേട്ടമുണ്ടാക്കി.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍