ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 382 പോയിന്റ് താഴ്ന്നു
മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 382 പോയിന്റ് താഴ്ന്ന് 57,900ലും നിഫ്റ്റി 109 പോയിന്റ് നഷ്ടത്തില്‍ 17,258ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചതും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്(എഡിബി) വളര്‍ച്ചാ അനുമാനം കുറച്ചതുമാണ് വിപണിയെ ബാധിച്ചത്.
നെസ് ലെ, അള്‍ട്രടെക് സിമെന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും 0.5 ശതമാനം നഷ്ടത്തിലാണ്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍