ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍
മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 113.11 പോയിന്റ് ഉയര്‍ന്ന് 57,901.14ലിലും നിഫ്റ്റി 27 പോയിന്റ് നേട്ടത്തില്‍ 17,248.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനത്തില്‍ വ്യക്തതയുണ്ടായതോടെ മികച്ച നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. എന്നാല്‍, വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കല്‍ തുടര്‍ന്നതോടെ ഉച്ചയ്ക്കുശേഷം സൂചികകളില്‍ നേട്ടംകുറഞ്ഞു. എങ്കിലും നാലുദിവസം തുടര്‍ന്ന നഷ്ടത്തില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ വ്യാഴാഴ്ച വിപണിക്കായി.
ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ബിപിസിഎല്‍, ടൈറ്റാന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, സിപ്ല, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.50 ശതമാനം താഴുകയും ചെയ്തു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍