Trading

രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ: തുടര്‍ച്ചയായി രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 323 പോയിന്റ് താഴ്ന്ന് 38,979.85ലും നിഫ്റ്റി 88 പോയിന്റ് നഷ്ടത്തില്‍ 11,516.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,154 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,573 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല. വിപണിയിലെ നഷ്ടത്തിനുപിന്നില്‍ ആഗോള കാരണങ്ങളാണ്.

എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, മാരുതി, അള്‍ട്രടെക് സിമെന്റ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, നെസ് ലെ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.24 ശതമാനവും 0.53ശതമാനവും നഷ്ടമുണ്ടാക്കി. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് സൂചികകള്‍ കാര്യമായി താഴെപ്പോയത്.

Author

Related Articles