കനത്ത ചാഞ്ചട്ടത്തിനൊടുവില്‍ സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: നേട്ടത്തിലായിരുന്നു തുടക്കമെങ്കിലും കനത്ത ചാഞ്ചട്ടത്തിനൊടുവില്‍ സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സില്‍ 655 പോയിന്റിന്റെ ഏറ്റക്കുറച്ചിലാണ് ഉണ്ടായത്. സെന്‍സെക്സ് 109.94 പോയിന്റ് താഴ്ന്ന് 54,208.53ലും നിഫ്റ്റി 19 പോയിന്റ് നഷ്ടത്തില്‍ 16,240.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുകെയിലെ പണപ്പെരുപ്പനിരക്കുകള്‍ ഉയര്‍ന്നതും പണപ്പെരുപ്പം ചെറുക്കാന്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോകുമെന്ന യുഎസ് ഫെഡ് മേധാവിയുടെ പ്രസ്താവനയും സൂചികകളെ ബാധിച്ചു.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ശ്രീ സിമെന്റ്സ്, അള്‍ട്രടെക് സിമെന്റ്സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പവര്‍ഗ്രിഡ് കോര്‍പ്, ബിപിസിഎല്‍, ടാറ്റാ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. എഫ്എംസിജി, ഫാര്‍മ ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമായിരുന്നു. ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി, ഐടി, മെറ്റല്‍, പൊതുമേഖല ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ സമ്മര്‍ദം നേരിട്ടു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍