സെന്‍സെക്സ് നേട്ടത്തില്‍; എഫ്എംസിജി ഓഹരികള്‍ക്ക് നേട്ടം
മുംബൈ: വ്യാപാരത്തിനിടെ ഒരു ശതമാനത്തിലേറെ നഷ്ടത്തിലായ സെന്‍സെക്സ് ഒടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഫിനാന്‍ഷ്യല്‍, മെറ്റല്‍ ഓഹരികള്‍ സമ്മര്‍ദം നേരിട്ടപ്പോള്‍ സ്വകാര്യ ബാങ്ക്, എഫ്എംസിജി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒരുവേള 722 പോയിന്റോളം നഷ്ടം നേരിട്ട സെന്‍സെക്സ് 21 പോയിന്റ് നേട്ടത്തില്‍ 52,344ലും നിഫ്റ്റി എട്ട് പോയിന്റ് താഴ്ന്ന് 15,683ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.70 ശതമാനവും 0.89 ശതമാനവും താഴ്ന്നു.
അദാനി പോര്‍ട്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഗ്രാസിം ഇ്ന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എന്‍ടിപിസി, യുപിഎല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി. കനത്ത വില്പന സമ്മര്‍ദമാണ് സൂചികകളെ പിടിച്ചുലച്ചത്. രൂപയുടെ മൂല്യത്തില്‍ 22 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 73.86 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍