വിപണിയില്‍ ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്പ്; സെന്‍സെക്സ് 834 പോയിന്റ് നേട്ടത്തില്‍
മുംബൈ: രണ്ടുദിവസം വില്പന സമ്മര്‍ദത്തില്‍ തളര്‍ന്ന വിപണിയില്‍ ശക്തമായ ഉയര്‍ത്തെഴുന്നേല്‍പ്. സെന്‍സെക്സ് 800ലേറെ പോയിന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 14,500ന് മുകളിലെത്തി. സെന്‍സെക്സ് 834.02 പോയിന്റ് നേട്ടത്തില്‍ 49,398.29ലും നിഫ്റ്റി 239.90 പോയിന്റ് ഉയര്‍ന്ന് 14,521.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2077 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 861 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 139 ഓഹരികള്‍ക്ക് മാറ്റമില്ല.
ചൈനീസ് സമ്പദ്ഘടനയിലെ വളര്‍ച്ചയാണ് ഏഷ്യന്‍ സൂചികകളില്‍ ഉണര്‍വുണ്ടാക്കിയത്. യുഎസ്, യൂറോപ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കോവിഡ് വ്യാപനത്തില്‍ പ്രതിസന്ധിനേരിടുമ്പോഴാണ് ചൈന 2.3ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്. മൂലധനനിക്ഷേപത്തിന്റെ ഒഴുക്കും സൂചികകള്‍ക്ക് കരുത്തായി. ജനുവരിയില്‍മാത്രം ഇതുവരെ 17,437 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപമായെത്തിയത്.
ബജറ്റ് മുന്നില്‍കണ്ട് മികച്ച ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തിടുക്കംകൂട്ടിയതും വിപണിയില്‍ പ്രതിഫലിച്ചു. ഇതോടെ ലാഭമെടുപ്പ് ബജറ്റിനുശേഷംമതിയെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലും പ്രസക്തമായി. ഡിസംബര്‍ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലവും വിപണിയില്‍ ആത്മവിശ്വാസമുണ്ടാക്കി. ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എല്ലാ വിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5-2.3 ശതമാനം ഉയര്‍ന്നു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍