Trading

കനത്ത വില്പന സമ്മര്‍ദം: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എല്ലാവിഭാഗങ്ങളിലെ ഓഹരികളും കനത്ത വില്പന സമ്മര്‍ദത്തിലായി. നിഫ്റ്റി 15,000ന് താഴെയെത്തി. സെന്‍സെക്സ് 434.93 പോയിന്റ് നഷ്ടത്തില്‍ 50,889.76ലും നിഫ്റ്റി 137.20 പോയിന്റ് താഴ്ന്ന് 14,981.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1175 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.

ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുപിഎല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമണ്ടാക്കുകയുംചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ മകച്ചനേട്ടമുണ്ടാക്കിയ പൊതുമേഖ ബാങ്ക് സൂചിക 4.7ശതമാനം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. വാഹനം, ബാങ്ക്, അടിസ്ഥാനസൗകര്യവികസനം, ലോഹം, ഫാര്‍മ സൂചികകള്‍ 1-2ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും സമ്മര്‍ദം നേരിട്ടു.

Author

Related Articles