Trading

വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം വിപണിയില്‍ തിരിച്ചടിയായി

മുംബൈ: എച്ച്ഡിഎഫ്സി കമ്പനികളുടെയും ഇന്‍ഫോസിസിന്റെയും മോശം പ്രകടനത്തില്‍ തിരിച്ചടി നേരിട്ട് വിപണി. സെന്‍സക്സ് 703.59 പോയിന്റ് ഇടിഞ്ഞ് വ്യാപാരം അവസാനിപ്പിച്ചു. അനിശ്ചിതമായ അന്താരാഷ്ട്ര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും വിദേശ ഫണ്ടുകളുടെ ഒഴുക്കിനെ സംബന്ധിച്ച ആശങ്കകളുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയത്.

വളരെ അസ്ഥിരമായിരുന്ന വ്യാപാരത്തിനൊടുവില്‍, സെന്‍സെക്സ് 703.59 പോയിന്റ് താഴ്ന്ന് 56,463.15 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രക്ഷുബധമായ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സക്സ് ഉയര്‍ന്ന് 57,464.08 പോയിന്റിലേക്ക് എത്തുകയും 56,009.07 പോയിന്റിലേക്ക് താഴുകയും ചെയ്തു.

നിഫ്റ്റി 215 പോയിന്റ് ഇടിഞ്ഞ് 16,958.65 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇരു സൂചികകളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജി എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.

Author

Related Articles