സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു; ധനകാര്യസ്ഥാപനങ്ങള്‍ക്ക് നേട്ടം
മുംബൈ: അവസാന മണിക്കൂറിലെ ലാഭമെടുപ്പ് കരുത്ത് ചോര്‍ത്തിയെങ്കിലും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കുള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളാണ് പ്രധാനമായും നേട്ടമുണ്ടക്കിയത്. സെന്‍സെക്സ് 86 പോയിന്റ് നേട്ടത്തില്‍ 38,614.79ലും നിഫ്റ്റി 23 പോയിന്റ് ഉയര്‍ന്ന് 11,408.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1651 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 926 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 104 ഓഹരികള്‍ക്ക് മാറ്റമില്ല.
സീ എന്റര്‍ടെയ്ന്‍മെന്റ്, ഗെയില്‍, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, നെസ് ലെ, കോള്‍ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാര്‍മ സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ബാങ്ക്, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കുകുയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവരെ ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍