5 ദിവസത്തെ തകര്‍ച്ചയ്ക്കുശേഷം ഓഹരി സൂചികകള്‍ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി
മുംബൈ: അഞ്ചുദിവസത്തെ തകര്‍ച്ചയ്ക്കുശേഷം ഓഹരി സൂചികകള്‍ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി. നിഫ്റ്റി 17,100ന് മുകളില്‍ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 574.35 പോയിന്റ് നേട്ടത്തില്‍ 57,037.50ലും നിഫ്റ്റി 177.80 പോയിന്റ് ഉയര്‍ന്ന് 17,136.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ്, അള്‍ട്രടെക് സിമെന്റ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ഓട്ടോ, ഫാര്‍മ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കി. മെറ്റല്‍, ബാങ്ക് ഓഹരികള്‍ സമ്മര്‍ദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍