ഓഹരി വിപണിയ്ക്ക് തകര്‍ച്ച; നിഫ്റ്റി 15,000ന് താഴെയെത്തി
മുംബൈ: മെറ്റല്‍, ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകള്‍ സമ്മര്‍ദത്തിലായതോടെ രണ്ടാം ദിവസവും സൂചികകള്‍ തകര്‍ച്ച നേരിട്ടു. നിഫ്റ്റി 15,000ന് താഴെയെത്തി. ആഗോള സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണികളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 337.78 പോയിന്റ് നഷ്ടത്തില്‍ 49,564.86ലും നിഫ്റ്റി 124.20 പോയിന്റ് താഴ്ന്ന് 14,906ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1614 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1397 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികള്‍ക്ക് മാറ്റമില്ല.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളുടെ കരുത്തുചോര്‍ത്തിയത്. ലോഹ വിഭാഗം ഓഹരികളില്‍ ലാഭമെടുപ്പ് പ്രകടമായിരുന്നു. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, ബിപിസിഎല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
പൊതുമേഖല ബാങ്ക് സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, എഫ്എംസിജി സൂചികകള്‍ ഒരു ശതമാനത്തോളം താഴ്ന്നു. നിഫ്റ്റി മെറ്റല്‍ സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടം നേരിടുകയും ചെയ്തു. വ്യാപാരത്തിനിടെ ഒരുവേള ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക റെക്കോഡ് ഭേദിച്ച് 23,093 നിലവാരത്തിലെത്തിയെങ്കിലും 22,980ലാണ് ക്ലോസ് ചെയ്തത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍