Trading

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയ്ക്ക് തിരിച്ചടി

മുംബൈ: ആഗോള തലത്തിലെ തിരിച്ചടികള്‍ക്കനുസരിച്ച് ഇന്ത്യന്‍ ഓഹരി സൂചികകളും താഴേക്ക് പോയി. ഇന്ന് തുടര്‍ച്ചയായ നാലാം ദിവസമാണ് ആഭ്യന്തര ഓഹരി സൂചികകള്‍ ഇടിവ് നേരിട്ടത്. നിഫ്റ്റി 139.85 പോയിന്റ് ഇടിഞ്ഞ് 17617.15 ലെത്തി. സെന്‍സെക്‌സ് 427.22 പോയിന്റിടിഞ്ഞ് 29037.18 ലെത്തി.

സെന്‍സെക്‌സ് 0.72 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 0.79 ശതമാനം താഴേക്ക് പോയി. ബജാജ് ഫിന്‍സെര്‍വ് അഞ്ച് ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്ര, ശ്രീ സിമന്റ്, ഡിവിസ് ലാബ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഇന്റസ്ഇന്റ് ബാങ്ക്, ഡോ റെഡ്ഡീസ്, ഇന്‍ഫോസിസ്, എല്‍ ആന്റ് ടി, ആക്‌സിസ് ബാങ്ക് എന്നിവയുടെയെല്ലാം മൂല്യമിടിഞ്ഞു. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ ഇന്ത്യ, മാരുതി, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, കൊടാക് ബാങ്ക് എന്നിവ തിരിച്ചടികള്‍ക്കിടയിലും ഇന്ന് നേട്ടമുണ്ടാക്കി.

Author

Related Articles