സെന്‍സെക്സ് 214 പോയിന്റ് നേട്ടത്തില്‍; നിഫ്റ്റി 59 പോയിന്റ് ഉയര്‍ന്നു
മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്നുയര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്സ് 214 പോയിന്റ് നേട്ടത്തില്‍ 38,434.72ലും നിഫ്റ്റി 59 പോയിന്റ് ഉയര്‍ന്ന് 11,371.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1836 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 971 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല. ഏഷ്യന്‍-യൂറോപ്യന്‍ ഓഹരികളിലെ മുന്നേറ്റമാണ് രാജ്യത്തെ വിപണിയുടെ നേട്ടത്തിനുപിന്നില്‍.
എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് സെന്‍സെക്സിന് കരുത്തുപകര്‍ന്നത്. റിലയന്‍സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ലോഹം, ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക്, ധനകാര്യം, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.57ശതമാനവും സ്മോള്‍ ക്യാപ് 1.41ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍