രണ്ടു ദിവസത്തെ ആശ്വാസ നേട്ടത്തിനുശേഷം വിപണി വീണ്ടും നഷ്ടത്തില്‍
മുംബൈ: രണ്ടു ദിവസത്തെ ആശ്വാസ നേട്ടത്തിനുശേഷം വിപണി വീണ്ടും നഷ്ടത്തില്‍. കനത്ത വില്പന സമ്മര്‍ദത്തില്‍ നിഫ്റ്റി 17,200ന് താഴെയെത്തി. മെയ് മാസത്തില്‍ നിരക്കില്‍ 0.50 ശതമാനം വര്‍ധന വരുത്തുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഖ്യാപനം ആഗോള തലത്തില്‍ വിപണികളെ ബാധിച്ചിരുന്നു. സെന്‍സെക്സ് 714.53 പോയിന്റ് നഷ്ടത്തില്‍ 57,197.15ലും നിഫ്റ്റി 220.60 പോയിന്റ് താഴ്ന്ന് 17,172ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്‍ഡാല്‍കോ, എസ്ബിഐ, സിപ്ല, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. അദാനി പോര്‍ട്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബാങ്ക്, ഹെല്‍ത്ത് കെയര്‍, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ 1-2 ശതമാനം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍