നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തത് സൂചികകളെ സമ്മര്‍ദത്തിലാക്കി
മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി. നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതാണ് സൂചികകളെ സമ്മര്‍ദത്തിലാക്കിയത്. ഒടുവില്‍ സെന്‍സെക്സ് 14.25 പോയിന്റ് നേട്ടത്തില്‍ 52,588.71ലും നിഫ്റ്റി 26.30 പോയിന്റ് ഉയര്‍ന്ന് 15,772.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മാരുതി സുസുകി, യുപിഎല്‍, ശ്രീ സിമെന്റ്സ്, വിപ്രോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഓട്ടോ, പവര്‍, ക്യാപിറ്റല്‍ ഗുഡ്സ് എന്നീ സൂചികകള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയില്‍ തുടക്കത്തിലെ നേട്ടം നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. 74.05-74.40 നിലവാരത്തിലായിരുന്നു വ്യാപാരം.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍