Trading

ഓഹരി സൂചികകളില്‍ കനത്ത ചാഞ്ചാട്ടം; നിഫ്റ്റി 16,150ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. നിഫ്റ്റി 16,150ന് താഴെയെത്തി. രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 236 പോയിന്റ് നഷ്ടത്തില്‍ 54,052.61ലും നിഫ്റ്റി 89.50 പോയിന്റ് താഴ്ന്ന് 16,125.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പഞ്ചസാര കമ്പനികളുടെ ഓഹരികള്‍ 14ശതമാനത്തോളം നഷ്ടംനേരിട്ടു.

ഡിവീസ് ലാബ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഐടി, ഫാര്‍മ, മെറ്റല്‍, എഫ്എംസിജി, പവര്‍, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തോളം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8ശതമാനവും സ്മോള്‍ ക്യാപ് സൂചിക ഒരുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Author

Related Articles