Trading

സൂചികകള്‍ മികച്ച നേട്ടത്തില്‍; നിഫ്റ്റി 16,600 തിരിച്ചുപിടിച്ചു

മുംബൈ: മെറ്റല്‍, ഫാര്‍മ, ബാങ്ക് ഓഹരികളുടെ കുതിപ്പില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 16,600 തിരിച്ചുപിടിച്ചു. ആഗോള കാരണങ്ങളാണ് വിപണിയില്‍ കുതിപ്പുണ്ടാക്കിയത്. സെന്‍സെക്സ് 403.19 പോയിന്റ് ഉയര്‍ന്ന് 55,958.98ലും നിഫ്റ്റി 128.10 പോയിന്റ് നേട്ടത്തില്‍ 16,624.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെന്‍സെക്സ് 56,000 പിന്നിട്ടിരുന്നു.

ബജാജ് ഫിന്‍സര്‍വ്, അദാനി പോര്‍ട്സ്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, നെസ്‌ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതം ഉയര്‍ന്നു. ഐടി, എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

News Desk
Author

Related Articles