Trading

നഷ്ടത്തില്‍ നിന്ന് കരകയറി ഇന്ത്യന്‍ ഓഹരി സൂചികകള്‍

മുംബൈ: രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടതിന്റെ പിറ്റേന്നു തിരിച്ചു കയറി ഇന്ത്യന്‍ ഓഹരി സൂചികകള്‍. രണ്ടര ശതമാനത്തോളമാണ് സെന്‍സെക്സും നിഫ്റ്റിയും ഇന്നു നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സെന്‍സെക്സ് 1328 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തേക്കാള്‍ 2.44 ശതമാനം ഉയര്‍ച്ച. എന്‍എസ്ഇ നിഫ്റ്റി 410 പോയിന്റ് ഉയര്‍ന്നു.

എച്ച്യുഎല്‍, നെസ്ലെ ഒഴികെയുള്ള ഏതാണ്ട് എല്ലാ സെന്‍സെക്സ് ഓഹരികളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ടെക് മഹീന്ദ്ര എന്നിവ ആറു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്നലെ സെന്‍സെക്സ് 2700 പോയിന്റ് ഇടിഞ്ഞിരുന്നു. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. നിഫ്റ്റി 815 പോയിന്റാണ് താഴ്ന്നത്. ആഗോള വിപണികളുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ ഓഹരി സൂചികള്‍ നേട്ടമുണ്ടാക്കിയത്.

Author

Related Articles