Trading

വ്യാപാര ആഴ്ചയിലെ അവസാന ദിനത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: ചാഞ്ചാട്ടത്തിനിടെ വ്യാപാര ആഴ്ചയിലെ അവസാന ദിനത്തില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 233.48 പോയിന്റ് താഴ്ന്ന് 57,362.20ലും നിഫ്റ്റി 69.80 പോയിന്റ് നഷ്ടത്തില്‍ 17,153ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റാന്‍ കമ്പനി, ടെക്മഹീന്ദ്ര, മാരുതി സുസുകി, സിപ്ല, ഐഒസി, നെസ് ലെ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനത്തോളം നഷ്ടത്തിലായി.

ബജാജ് ഓട്ടോ, അദാനി പോര്‍ട്സ്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്സ്, ഫാര്‍മ, ഐടി തുടങ്ങിയ സൂചികകളാണ് നഷ്ടം നേരിട്ടത്. റിയാല്‍റ്റി സൂചിക നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടം നേരിട്ടു.

Author

Related Articles