സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 14,653 നിലവാരത്തില്‍
മുംബൈ: കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിക്കിടയിലും വ്യാപാര ആഴ്ചയിലെ രണ്ടാം ദിനവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ധനകാര്യസേവനം, ലോഹം എന്നീവിഭാഗങ്ങളിലെ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 14,600ന് മുകളിലെത്തി. സെന്‍സെക്സ് 557.63 പോയിന്റ് നേട്ടത്തില്‍ 48,944.14ലിലും നിഫ്റ്റി 168 പോയിന്റ് ഉയര്‍ന്ന് 14,653ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1915 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 984 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികള്‍ക്ക് മാറ്റമില്ല. ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് കരുത്തായത്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ഡിവീസ് ലാബ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, മാരുതി സുസുകി, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. മറ്റ് സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍