Trading

കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി വിപണി

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി വിപണി. സെന്‍സെക്സ് 11 പോയിന്റ് നേട്ടത്തില്‍ 51,020ലും നിഫ്റ്റി 4 പോയിന്റ് ഉയര്‍ന്ന് 15,305ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് മെയ് സീരീസിലെ കാലാവധി തീരുന്ന ദിവസം കൂടിയാണ്. ടെക് മഹീന്ദ്രയാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി ഒരു ശതമാനത്തോളം ഉയര്‍ന്നു. ടിസിഎസ്, അള്‍ട്രടെക് സിമെന്റ്സ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, റിലയന്‍സ്, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, നെസ് ലെ, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐഷര്‍ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, കാഡില ഹെല്‍ത്ത്കെയര്‍, ബോറോസില്‍, പേജ് ഇന്‍ഡസ്ട്രീസ് തുടങ്ങി 93 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

Author

Related Articles