Trading

തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ 200 പോയന്റിലേറെ സെന്‍സെക്സ് ഉയര്‍ന്നിരുന്നു. ഒടുവില്‍ സെന്‍സെക്സ് 40 പോയന്റ് നേട്ടത്തില്‍ 39,113.47ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 11,559.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1425 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1432 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എംആന്‍ഡ്എം, എസ്ബിഐ, ഗ്രാസിം, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ഒഎന്‍ജിസി, ബജാജ് ഓട്ടോ, റിലയന്‍സ്, കൊട്ടക് മഹീന്ദ്ര, അദാനി പോര്‍ട്സ്, കോള്‍ ഇന്ത്യ, ഐഒസി, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. റിയാല്‍റ്റി സൂചിക മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Author

Related Articles