ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, ഓയില്‍ ആന്റ് ഗ്യാസ്, പവര്‍, ഐടി സെക്ടറുകളിലെ ഓഹരികള്‍ക്കുമേല്‍ ഡിമാന്റ് ഉയര്‍ന്നതാണ് നേട്ടമായത്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ 388.76 പോയിന്റ് ഉയര്‍ച്ചയോടെയാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.
ബോംബെ സൂചികയുടെ ഇന്നത്തെ നേട്ടം 0.70 ശതമാനമാണ്. 56247.28 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചിക ഇന്ന് 135.50 പോയിന്റ് ഉയര്‍ന്നു. 0.81 ശതമാനമാണ് നേട്ടം. 16793.90 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 2071 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1290 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 142 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല.
ഹിന്റാല്‍കോ ഇന്റസ്ട്രീസ്, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബിപിസിഎല്‍ എന്നിവരാണ് നിഫ്റ്റിയില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ലൈഫ്, ഡോ റെഡ്ഡീസ് ലാബ്‌സ്, എം ആന്റ് എം, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ താഴേക്ക് പോയി. ഓട്ടോ, ബാങ്ക് സെക്ടറുകളൊഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സ്‌മോള്‍ക്യാപ് സൂചികകള്‍ 0.8 ശതമാനത്തോളം ഉയര്‍ന്നു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍