ഓഹരി വിപണി നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11200 ന് മുകളില്‍
മുംബൈ: നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച സൂചികകള്‍ കനത്ത ചാഞ്ചാട്ടത്തില്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 8.41 പോയിന്റ് താഴ്ന്ന് 37,973.22ലും നിഫ്റ്റി 5.10 പോയിന്റ് നഷ്ടത്തില്‍ 11,222.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1170 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1406 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികള്‍ക്ക് മാറ്റമില്ല.
ഹിന്‍ഡാല്‍കോ, അള്‍ട്രടെക് സിമെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, ഇന്‍ഡസിന്റ് ബാങ്ക്, യുപിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, വാഹന ഓഹരികളില്‍ വാങ്ങല്‍ താല്പര്യം പ്രകടമായിരുന്നു. അതേസമയം, ബാങ്ക്, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, ഊര്‍ജം എന്നീവിഭാഗം ഓഹരികള്‍ സമ്മര്‍ദം നേരിട്ടു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍