സൂചികകള്‍ നഷ്ടത്തില്‍; നിഫ്റ്റി 17,213 നിലവാരത്തില്‍
മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതെ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 90.99 പോയിന്റ് താഴ്ന്ന് 57,806.49ലും നിഫ്റ്റി 19.70 പോയിന്റ് നഷ്ടത്തില്‍ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ഓഹരികളില്‍ സണ്‍ ഫാര്‍മയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില 2.5 ശതമാനം ഉയര്‍ന്നു. ആന്ധ്രയില്‍ നിര്‍മാണയൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനമാണ് കമ്പനിക്ക് നേട്ടമായത്.
ഐടിസി, എസ്ബിഐ, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐഷര്‍ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. മെറ്റല്‍, ബാങ്ക്, എനര്‍ജി, പവര്‍ സെക്ടറുകളാണ് നഷ്ടംനേരിട്ടത്. ഓട്ടോ, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍