Trading

നിക്ഷേകര്‍ വിട്ടുനിന്നു; നേട്ടമുണ്ടാക്കാന്‍ കഴിയാതെ സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ സൂചികകള്‍. ഫ്യൂച്ചര്‍ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച സൂചികകള്‍ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 12.17 പോയിന്റ് താഴ്ന്ന് 57,794.32ലും നിഫ്റ്റി 9.60 പോയിന്റ് നഷ്ടത്തില്‍ 17,204ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വര്‍ഷാവസാനമായതിനാല്‍ നിക്ഷേകര്‍ വിട്ടുനിന്നതും വിപണിയില്‍ പ്രതിഫലിച്ചു.  

ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, സിപ്ല, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഐടി, ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നഷ്ടംനേരിട്ടു. ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.22 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Author

Related Articles