Trading

നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. മൂന്നുദിവസത്തെ നേട്ടത്തിനുശേഷം വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മാര്‍ച്ച് പാദത്തിലെ ജിഡിപി കണക്കുകള്‍ പുറത്തുവരാനിരിക്കെയാണ് വിപണിയില്‍ സമ്മര്‍ദമുണ്ടായത്. സെന്‍സെക്സ് 359.33 പോയിന്റ് നഷ്ടത്തില്‍ 55,566.41ലും നിഫ്റ്റി 76.90 പോയിന്റ് താഴ്ന്ന് 16,584.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, റിലയന്‍സ്, ശ്ര സീമെന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികള്‍ 3.5 ശതമാനത്തോളം നഷ്ടത്തിലായി.

ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. നിഫ്റ്റി ബാങ്ക്, എനര്‍ജി, ഐടി, ഫാര്‍മ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ നഷ്ടം നേരിട്ടു. ഓട്ടോ, എഫ്എംസിജി, ഇന്‍ഫ്ര, മെറ്റല്‍ തുടങ്ങിയ സൂചികകള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.5ശതമാനവും 0.7 ശതമാനവും ഉയര്‍ന്നു.

Author

Related Articles