Trading

ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനം ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 15.12 പോയിന്റ് ഉയര്‍ന്ന് 38,040.57ലും നിഫ്റ്റി 13.80 പോയിന്റ് നേട്ടത്തില്‍ 11214ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1660 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1041 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികള്‍ക്ക് മാറ്റമില്ല.

ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, യുപിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടൈറ്റാന്‍ കമ്പനി, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഐഒസി, വിപ്രോ, എല്‍ആന്‍ഡ്ടി, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വിചാറ്റ്, ടിക് ടോക് എന്നീ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ യുഎസ്-ചൈന സംഘര്‍ഷമൂലം ആഗോള വിപണികള്‍ തകര്‍ച്ച നേരിട്ടു.

Author

Related Articles