ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്സ് 413.89 പോയിന്റ് താഴ്ന്നു
മുംബൈ: ഉച്ചയ്ക്കു ശേഷമുണ്ടായ വില്പന സമ്മര്‍ദത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 413.89 പോയിന്റ് താഴ്ന്ന് 33956.69 ലും നിഫ്റ്റി 120.80 പോയിന്റ് നഷ്ടത്തില്‍ 10046.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 855 പോയിന്റാണ് സെന്‍സെക്സിന് നഷ്ടമായത്.
ബിഎസ്ഇയിലെ 1104 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1432 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികള്‍ക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, വിപ്രോ, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഡസിന്റ് ബാങ്ക്, സണ്‍ ഫാര്‍മ, ഭാരതി ഇന്‍ഫ്രടെല്‍, എംആന്‍ഡ്എം തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.3-1ശതമാനത്തോളം താഴ്ന്നു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍