Banking

വാണിജ്യ വായ്പയില്‍ 14.4 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വാണിജ്യ വായ്പകളില്‍ വന്‍വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ് യൂണിയന്‍ സിഐബിഐഎല്‍- എഐഡിബിഐയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018 ഡിസംബറില്‍ അവസാനിച്ച ത്രൈമാസ കാലയളവില്‍ 14.4 ശതമാനമാണ് വാണിജ്യ വായ്പയില്‍ വര്‍ധനവുണ്ടായിട്ടുള്ളതെന്നും, 111.1 ലക്ഷം കോടി രൂപയാണ് വായ്പ അനുവദിച്ചതെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. 

വ്യക്തികത സംരഭങ്ങള്‍ക്കും, എംഎസ്എംഇ വായ്പകള്‍ക്കും 25.2 ലക്ഷം കോടി രൂപ വായ്പ നല്‍കിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം കിട്ടാക്കടത്തില്‍ 2018 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണിലുണ്ടായികുന്ന 20 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകളില്‍ പ്രധാനമായും ഉള്ളത്. വായ്പാ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ബാങ്കിന്റൈ ഊര്‍ജിതമായ നടപടികളെ പറ്റിയും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. 

 

Author

Related Articles